Psc LD ക്ലാര്‍ക്ക് പരീക്ഷ LD ക്ലാര്‍ക്ക് : Psc വിജ്ഞാപനം 2013 ജൂണ്‍
Psc നടുത്ത മത്സര പരീക്ഷ മാമാങ്കത്തിന് കളമൊരുക്കുന്നു. കേരളത്തിലെ 14 ജില്ലകളിലെക്കും 30ലേറെ സര്‍ക്കാര്‍ വിവിധ വകുപ്പുകളിലേക്ക് LD ക്ലര്‍ക്കമാരെ തെരഞ്ഞെടുക്കുന്ന അടുത്ത പരീക്ഷയ്ക്ക്
Psc വിജ്ഞാപനം ഇറക്കുകയാണ്.
LD ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി 3 വര്‍ഷമാണ്. 2011 ലെ വിജ്ഞാപനം പ്രകാരം 2012ല്‍ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് നിലവില്‍ വന്നു. ഇപ്പോള്‍ വിജ്ഞാപനം ഇറക്കിയാല്‍ മാത്രമേ 14 ജില്ലകളിലേക്കും പരീക്ഷകള്‍ നടത്തി നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നമുറയ്ക്ക് അടുത്ത റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിയും.
യോഗ്യത SSLC or +2
LD ക്ലാര്‍ക്ക് കുറഞ്ഞ യോഗ്യത SSLC ആക്കിയിരിക്കുന്നു. പക്ഷെ 2012ല്‍ Psc യുടെ നിര്‍ദ്ദേശപ്രകാരം യോഗ്യത +2, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ( DCA / Data Entry ) ആക്കി മാറ്റിയിരിന്നു. എന്നാല്‍ ഈ മാറ്റം Kerala Government Subordinate Service Rules ല്‍ ഉള്‍പ്പെടുത്തികൊണ്ട് ഭേദഗതി വരുത്തിയിട്ടില്ല. Special rules ല്‍ പറയുന്ന യോഗ്യത അനുസരിച്ച് മാത്രമേ PSCക്ക് വിജ്ഞാപനം ഇറക്കാന്‍ കഴിയൂ.Special rules ഭേദഗതി വരുത്തുക എന്നത് വേഗത്തില്‍ നടത്താന്‍ പറ്റുന്ന നിയമ നടപടി ക്രമമല്ല അതിന് ചുരുങ്ങിയത് 2 വര്‍ഷത്തെ സമയം ആവശ്യമാണ്