Brilliance College Coaching Centers in Kerala

LD Clerk Online Practice Test

PRACTICE TEST 7


Maximum : 100 marks

Time :


 1. രണ്ട് വേലിയേറ്റങ്ങള്‍ക്കിടയിലെ സമയദൈര്‍ഘ്യം?

  (A) 12 മണിക്കൂര്‍ 25 മിനിറ്റ്
  (B) 8 മണിക്കൂര്‍
  (C) 9 മണിക്കൂര്‍
  (D) 10 മണിക്കൂര്‍

 2. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പബ്ലിക് ലൈബ്രറികളുള്ള രാജ്യമേത്?

  (A) ഇന്ത്യ
  (B) നോര്‍വെ
  (C) അമേരിക്ക
  (D) റഷ്യ

 3. "സെന്‍സസ്" ഏത് ലിസ്റ്റില്‍പ്പെടുന്നു?

  (A) യൂണിയന്‍ ലിസ്റ്റ്‌
  (B) കണ്‍കറന്റ് ലിസ്റ്റ്‌
  (C) സ്റ്റേറ്റ് ലിസ്റ്റ്‌
  (D) ഇവയൊന്നുമല്ല

 4. 'രജപുത്രശിലാദിത്യന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ്‌

  (A) ഹര്‍ഷവര്‍ധനന്‍
  (B) പൃഥ്വീരാജ് ചൗഹാന്‍
  (C) അനങ്കപാലന്‍
  (D) ഗോപാല

 5. ആസ്‌ടെക്കുകളുടെ ഒഴുകുന്ന പൂന്തോട്ടം?

  (A) ഇക്ബാന
  (B) ചിനാംബസ്‌
  (C) ഫ്‌ളോട്ടിംഗ്‌സ്‌
  (D) കസ്‌കോ

 6. കാര്‍ബോഹൈഡ്രേറ്റിനെ അപേക്ഷിച്ച് ഇരട്ടി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നത് :

  (A) വിറ്റാമിനുകള്‍
  (B) കൊഴുപ്പ്‌
  (C) മാംസ്യം
  (D) എന്‍സൈമുകള്‍

 7. അറബികളുടെ സിന്‍ഡ് ആക്രമണം നടന്ന വര്‍ഷം

  (A) 812 AD
  (B) 712 AD
  (C) 722 AD
  (D) 622 AD

 8. ഇന്ത്യയില്‍ ആദ്യ മുസ്ലീം സാമ്രാജ്യം സ്ഥാപിച്ചത്‌

  (A) മുഹമ്മദ് ഗസ്‌നി
  (B) മുഹമ്മദ് ഗോറി
  (C) മുഹമ്മദ്ബിന്‍ കാസിം
  (D) ബാബര്‍

 9. അമിത്രഘാതന്‍ എന്നറിയപ്പെട്ട മൗര്യ രാജാവ്‌

  (A) ബിംബിസാരന്‍
  (B) ചന്ദ്രഗുപ്തന്‍
  (C) ബിന്ദുസാരന്‍
  (D) ഇതൊന്നുമല്ല

 10. "പ്രാതിനിധ്യമില്ലാതെ നികുതിയില്ല" എന്ന മുദ്രാവാക്യം ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ് ?

  (A) ഫ്രഞ്ചുവിപ്ലവം
  (B) റഷ്യന്‍ വിപ്ലവം
  (C) അമേരിക്കന്‍ സ്വാതന്ത്ര്യസമരം
  (D) ചൈനീസ് വിപ്ലവം

 11. സിന്ധുനദീതട സംസ്‌കാരത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്?

  (A) ഇവിടെ നിലനിന്ന സാംസ്‌കാരത്തിന് 5000 വര്‍ഷത്തിലേറെ പഴക്കമുണ്ട്.
  (B) പല നിലകള്‍ ഉള്ള കെട്ടിടങ്ങള്‍ ഇവിടെയുണ്ടായിരുന്നു.
  (C) ഇവിടുത്തെ ജനങ്ങള്‍ പഞ്ഞിവസ്ത്രങ്ങള്‍ നിര്‍മ്മിക്കുകയും ധരിക്കുകയും ചെയ്തിരുന്നു.
  (D) ഇവിടുത്തെ ജനങ്ങള്‍ കൃഷിയില്‍ വ്യാപൃതരായിരുന്നു.

 12. ഇന്ത്യയുടെ പ്രഥമ സ്വതന്ത്ര്യദിനം ആഘോഷിച്ചത്

  (A) നവംബര്‍ 26, 1949
  (B) ജനുവരി 26, 1950
  (C) ആഗസ്റ്റ് 15, 1947
  (D) ആഗസ്റ്റ് 14, 1947

 13. നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട "നക്‌സല്‍ബാരി" ഏത് സംസ്ഥാനത്താണ് രൂപം കൊണ്ടത് ?

  (A) ബീഹാര്‍
  (B) ഒറീസ്സ
  (C) പശ്ചിമബംഗാള്‍
  (D) മഹാരാഷ്ട്ര

 14. മീരാബെന്‍ ആരുടെ അനുയായിയായിരുന്നു ?

  (A) ഗാന്ധിജി
  (B) വിനോബാഭാവെ
  (C) രജനീഷ്‌
  (D) സായിബാബ

 15. താഴെപ്പറയുന്നവരില്‍ ആരാണ് അത്‌ലറ്റിക്‌സില്‍ അര്‍ജുന അവാര്‍ഡ് നേടിയിട്ടുള്ളത് ?

  (A) ഷൈനി വിത്സന്‍
  (B) വിത്സന്‍ ചെറിയാന്‍
  (C) മഹേഷ് ഭൂപതി
  (D) ജിമ്മി ജോര്‍ജ്‌

 16. കോണ്‍ഗ്രസ്സിലെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ്

  (A) ഗോപാലകൃഷ്ണ ഗോഖലെ
  (B) ദാദാഭായ് നവറോജി
  (C) ഫിറോസ്ഷാ മേത്ത
  (D) ബാലഗംഗാധര തിലകന്‍

 17. ആന്ധ്രജന്മാര്‍ എന്നറിയപ്പെട്ട രാജവംശം

  (A) ശതവാഹനന്മാര്‍
  (B) മൗര്യന്മാര്‍
  (C) ചോളന്മാര്‍
  (D) ഇതൊന്നുമല്ല

 18. "ദൈ്വതാദൈ്വത"ത്തിന്റെ ഉപജ്ഞാതാവ്?

  (A) വല്ലഭാചാര്യന്‍
  (B) രാമാനുജാചാര്യര്‍
  (C) നിംബാര്‍ക്കന്‍
  (D) ബാസവന്‍

 19. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ നിര്‍മ്മിക്കുന്നത് എവിടെയാണ്?

  (A) ആലുവ
  (B) കൊച്ചി
  (C) അങ്കമാലി
  (D) ചേര്‍ത്തല

 20. ഇത്തിഹാദ് എയര്‍വേയ്‌സ് ഏത് രാജ്യത്തിന്റേതാണ്?

  (A) ഇംഗ്ലണ്ട്‌
  (B) അമേരിക്ക
  (C) യു.എ.ഇ.
  (D) ഇന്തോനേഷ്യ

 21. ലോക സ്‌കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്?

  (A) ലണ്ടന്‍
  (B) ജനീവ
  (C) മാഡ്രിഡ്‌
  (D) റോം

 22. ‘അനിമെല്‍ ഫാമി’ന്റെ രചയിതാവ്

  (A) മുല്‍ക് രാജ് ആനന്ദ
  (B) സ്റ്റീഫന്‍ ഹോക്കിങ്‌സ്‌
  (C) ജോര്‍ജ്ജ് ഓര്‍വെല്‍
  (D) ബര്‍ണാഡ് ഷാ

 23. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആരാണ്?

  (A) സി.അച്യുതമേനോന്‍
  (B) കെ.പി. ഗോപാലന്‍
  (C) വി.ആര്‍.കൃഷ്ണയ്യര്‍
  (D) ഡോ.എ.ആര്‍. മേനോന്‍

 24. മനുഷ്യശരീരത്തിലെ തൊലി മുഴുവന്‍ മാറി പുതിയതാകാന്‍ എത്ര കാലമെടുക്കും ?

  (A) 30 ദിവസം
  (B) ഒരു വര്‍ഷം
  (C) 60 ദിവസം
  (D) രണ്ട് വര്‍ഷം

 25. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനല്‍ എന്നറിയപ്പെടുന്നത്?

  (A) ഭവാനിപ്പുഴ
  (B) കുന്തിപ്പുഴ
  (C) മയ്യഴിപ്പുഴ
  (D) ചന്ദ്രഗിരിപ്പുഴ

 26. കേരളത്തില്‍ ജനകീയാസൂത്രണത്തിനു തുടക്കം കുറിച്ച വര്‍ഷം?

  (A) 1995
  (B) 1996
  (C) 1997
  (D) 1998

 27. ആദ്യമായി സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം

  (A) സുംഗരാജവംശം
  (B) മൗര്യരാജവംശം
  (C) കുഷാനന്മാര്‍
  (D) ഗുപ്തന്മാര്‍

 28. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു?

  (A) മഹാത്മാഗാന്ധി
  (B) ജവാഹര്‍ലാല്‍ നെഹ്‌റു
  (C) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
  (D) ജെ.ബി. കൃപലാനി

 29. ഇന്ത്യന്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ?

  (A) യങ് ഇന്ത്യ
  (B) ഇന്‍ക്വിലാബ്
  (C) സ്റ്റാര്‍ ഓഫ് ഇന്ത്യ
  (D) ബോംബെ ക്രോണിക്കിള്‍

 30. ലോധിവംശ സ്ഥാപകന്‍

  (A) സിക്കന്തര്‍ ലോധി
  (B) ഇബ്രാഹിം ലോധി
  (C) ബഹ്ലോല്‍ ലോധി
  (D) ദൗലത്ത്ഖാന്‍ ലോധി

 31. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം

  (A) ഈഫല്‍ ടവര്‍
  (B) ബുര്‍ജ് ഖലീഫ
  (C) തായ്‌പെയ്‌
  (D) സി.എന്‍.ടവര്‍

 32. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച മൂന്നാമത്തെ ജനകീയ പ്രക്ഷോഭം

  (A) നികുതി നിഷേധ പ്രസ്ഥാനം
  (B) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
  (C) നിസ്സഹകരണ പ്രസ്ഥാനം
  (D) സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം

 33. നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര?

  (A) ശരാശരി 120 ദിവസം
  (B) ശരാശരി 180 ദിവസം
  (C) ശരാശരി 90 ദിവസം
  (D) ശരാശരി 60 ദിവസം

 34. രാജ്യാന്തര ബഹിരാകാശ അക്കാഡമിയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍?

  (A) അബ്ദുള്‍കലാം
  (B) ജി. മാധവന്‍നായര്‍
  (C) രംഗരാജന്‍
  (D) വീരരാഘവന്‍

 35. ഭാരതത്തിന്റെ 1 രൂപ മുതല്‍ 10 രൂപ വരെയുള്ള നോട്ടുകള്‍ അടിക്കുന്നതെവിടെയാണ്?

  (A) ദേവാസില്‍
  (B) നോയ്ഡ
  (C) നാസിക്‌
  (D) സൂറത്ത്‌

 36. നാഗനന്ദ, പ്രിയദര്‍ശിക, രത്‌നാവലി എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചതാര് ?

  (A) ഹര്‍ഷവര്‍ധനന്‍
  (B) കല്‍ഹണന്‍
  (C) അശ്വഘോഷന്‍
  (D) പുഷ്യഭൂതി

 37. കേപ്‌കെന്നഡി ഉപഗ്രഹ വിക്ഷേപണ കേന്ദ്രം

  (A) ഫ്‌ളോറിഡ
  (B) മോസ്‌കോ
  (C) ലണ്ടന്‍
  (D) റോം

 38. ഓപ്പറേഷന്‍ കൊക്കൂണ്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

  (A) ക്രൊയേഷ്യന്‍ ആര്‍മി ക്രൊയേഷ്യയില്‍ യൂഗോസ്ലാവ് പീപ്പിള്‍സ് ആര്‍മിക്കെതിരെ നടത്തിയത്‌
  (B) ദേശവ്യാപകമായി പാലൂത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യയില്‍ ആരംഭിച്ചത്‌
  (C) കൊള്ളക്കാരന്‍ വീരപ്പനെ പിടിക്കുന്നതിനായി നടത്തിയത്.
  (D) ഇവയൊന്നുമല്ല

 39. 2010 ലെ സിഡ്‌നി സമാധാന പുരസ്‌ക്കാരം നേടിയ ഇന്ത്യാക്കാരി?

  (A) സുഷമാസ്വരാജ്‌
  (B) വന്ദനശിവ
  (C) നിരൂപമ റാവു
  (D) ലീലാവതി

 40. താഴെ പറയുന്നവയില്‍ ഏതിന്റെ ഉല്പാദനത്തിനാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം?

  (A) കശുവണ്ടി
  (B) കുരുമുളക്‌
  (C) നാളികേരം
  (D) ഉണങ്ങിയ പഴങ്ങള്‍ (ഡ്രൈ ഫ്രൂട്ട്‌സ്)

 41. 1857 ലെ ലഹള നടക്കാത്ത പ്രദേശം :

  (A) കിഴക്കന്‍ പഞ്ചാബ്‌
  (B) മദ്രാസ്‌
  (C) മധ്യപ്രദേശ്‌
  (D) ഉത്തര്‍ പ്രദേശ്‌

 42. അലക്‌സാണ്ടര്‍, പൂരുവുമായി യുദ്ധം ചെയ്തത് ഏതു നദീതീരത്തുവെച്ചാണ്?

  (A) സിന്ധു
  (B) ഝലം
  (C) ചെനാബ
  (D) രവി

 43. കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി?

  (A) കെ.ജെ. യേശുദാസ്‌
  (B) സി. പി. രാമസ്വാമി
  (C) ഉള്ളൂര്‍
  (D) വള്ളത്തോള്‍

 44. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസ്സോസിയേഷനുമായി ബന്ധമില്ലാതിരുന്ന വ്യക്തി

  (A) ഭഗത്‌സിംഗ്
  (B) രാജഗുരു
  (C) ചന്ദ്രശേഖര്‍ ആസാദ്
  (D) സുഭാഷ് ചന്ദ്രബോസ്

 45. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായി കഴ്‌സണ്‍ പ്രഭു ആവിഷ്‌കരിച്ച പദ്ധതി

  (A) ഭരണാവകാശ നിരോധന നയം
  (B) ദത്തവകാശ നിരോധന നയം
  (C) ബംഗാള്‍ വിഭജനം
  (D) സൈനിക സഹായ വ്യവസ്ഥ

 46. മഹ്മുദ്ഗവാന്‍ ഏതു സാമ്രാജ്യത്തിലെ പ്രസിദ്ധനായ മന്ത്രിയായിരുന്നു?

  (A) മുഗള്‍ സാമ്രാജ്യം
  (B) കുഷാന്‍ സാമ്രാജ്യം
  (C) ഡല്‍ഹിസുല്‍ത്താന്‍ കാലം
  (D) ബാമിനി സാമ്രാജ്യം

 47. ദേശീയ ഉപഭോക്തൃ ദിനം?

  (A) സെപ്റ്റംബര്‍ 16
  (B) ആഗസ്റ്റ് 20
  (C) ഡിസംബര്‍ 24
  (D) ഡിസംബര്‍ 18

 48. കൃഷ്ണദേവരായരുടെ സാമ്രാജ്യം

  (A) വിജയനഗരം
  (B) കുഷാനം
  (C) മറാത്ത
  (D) ചാലൂക്യ

 49. മൂന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ക്ക് ജന്മം നല്‍കിയ പട്ടണം

  (A) ഡല്‍ഹി
  (B) കല്‍ക്കത്ത
  (C) അലഹബാദ്‌
  (D) ജയ്പൂര്‍

 50. നക്കവാരം എന്ന് പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന ദ്വീപ്?

  (A) അയര്‍ലാന്റ
  (B) നിക്കോബാര്‍
  (C) ആന്‍ഡമാന്‍
  (D) ഗ്രീന്‍ലാന്റ്‌

 51. സിംല, കുളുവിനെക്കാളും തണുപ്പുള്ളതും, ശ്രീനഗര്, ഷില്ലോംഗിനെക്കാളും തണുപ്പുള്ളതും നൈനിറ്റാള്, സിംലയെക്കാളും തണുപ്പുള്ളതും പക്ഷേ ഷില്ലോംഗിനെക്കാളും ചൂടുള്ളതുമാണെങ്കില് ഏറ്റവും ചൂടുള്ള സ്ഥലമേത്?

  (A) സിംല
  (B) നൈനിറ്റാള്
  (C) കുളു
  (D) ഷില്ലോംഗ്

 52. A = 1, B = 2, C = 3 ഇതുേപോലെ ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങള്‍ക്കും തുടര്‍ച്ചയായ വില ഉണ്ടെന്നിരിക്കട്ടെ. എന്നാല്‍ , 'DOG' എന്ന പദത്തിന് സമാനമായ തുക എന്ത് ?  (A) 26
  (B) 25
  (C) 27
  (D) 28

 53. ഒറ്റയാനെ തിരഞ്ഞെടുക്കുക  (A) സൃഷ്ടി
  (B) സ്ഥിതി
  (C) സമയം
  (D) സംഹാരം

 54. വിട്ടുപോയ അക്കം പൂരിപ്പിക്കുക:

  2, 6, 9, 12, 16, 18, –––  (A) 24
  (B) 23
  (C) 32
  (D) 28

 55. ആദ്യത്തെ രണ്ടു വാക്കുകള്‍ തമ്മിലുള്ള ബന്ധം ശ്രദ്ധിക്കുക. അതുപോലെ മൂന്നാമത്തെ വാക്കുമായി ബന്ധമുള്ള വാക്ക് കണ്ടുപിടിക്കുക.

   ചിട്ട : പട്ടാളം : : സ്‌നേഹം : –––  (A) കുടുംബം
  (B) പ്രേമം
  (C) ഫിലിം
  (D) പോലീസ്

 56. ഒരു സാധനത്തിന്റെ വില 20% കുറച്ചാണ് വിറ്റുകൊണ്ടിരുന്നത്. വില കുറച്ചത് നികത്തി ആദ്യത്തെ വിലയ്ക്കു തന്നെ വില്ക്കണമെന്നുണ്ടെങ്കില്‍ പുതിയ വിലയുടെ എത്ര ശതമാനം വര്‍ദ്ധിപ്പിക്കണം  (A) 20%
  (B) 16%
  (C) 24%
  (D) 25%

 57. ഒറ്റയാനെ തിരഞ്ഞെടുക്കുക

     (A) കാവേരി
  (B) പെരിയാര്
  (C) നിള
  (D) പമ്പ

 58. സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക.

  5, 15, 30, 50, ........  (A) 75
  (B) 60
  (C) 65
  (D) 80

 59. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതെല്ലാം ജോടി നമ്പറുകളാണ് ഒരേ പോലെയുള്ളത് ?

  (1)          822348  -              832348

  (2)          734353  -              735343

  (3)          489784  -              489784

  (4)          977972  -              979772

  (5)          365455  -              365455

  (6)          497887  -              498787

  (7)          431215  -              431251

  (8)          719817  -              719871

   (9)          117821  -              117812

  (10)       242332     -              242332  (A) 2, 6, 10
  (B) 2, 5, 9
  (C) 1, 5, 10
  (D) 3, 5, 10

 60. 50 ഉദ്യോഗാര്ത്ഥികള്ക്കുവേണ്ടി പബ്ലിക് സര്വ്വീസ് കമ്മീഷന് നടത്തിയ പരീക്ഷയില് ഒരാള്ക്ക് ഇരുപതാമത്തെ റാങ്കു കിട്ടി. എങ്കില് താഴെനിന്നും അയാളുടെ റാങ്കെത്ര?

  (A) 29
  (B) 30
  (C) 31
  (D) 32

 61. സംഖ്യാശ്രേണിയില്‍ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക:

  81, 69, 58, 48, 39, ....  (A) 12
  (B) 31
  (C) 22
  (D) ഇവയൊന്നുമല്ല

 62. നിഘണ്ടുവിലെ ക്രമത്തില്‍ വരുന്ന നാലാമത്തെ വാക്ക് ഏത് ?  (A) fired
  (B) first
  (C) films
  (D) finds

 63. താഴെക്കൊടുത്ത സംഖ്യാശ്രേണിയില്‍ തെറ്റായ സംഖ്യ ഏത്?

  1, 6, 11, 22, 33, 46, 61  (A) 1
  (B) 6
  (C) 11
  (D) 22

 64. 108ന്റെ 12½% = ? ന്റെ 50%  (A) 54
  (B) 216
  (C) 13 ½
  (D) 27

 65. വിജ്ഞാനത്തിന് വായന എന്നപോലെയാണ് ആരോഗ്യത്തിന്:

  (A) വ്യായാമം
  (B) ആഹാര
  (C) ശീലം
  (D) ശരീരം

 66. 1 + 2 = 31, 2 + 3 = 51, 3 + 4 = 71 ആയാല്, 4 + 5 = –––

  (A) 81
  (B) 91
  (C) 61
  (D) 51

 67. 2, 2, 4, 6, 10, ........  (A) 26
  (B) 12
  (C) 16
  (D) 20

 68. 18 പേര്‍ 28 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി 24 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കാന്‍ എത്ര പേര്‍ വേണം?  (A) 22
  (B) 20
  (C) 24
  (D) 21

 69. 1 + 2 + 3 +  ....... + 30 = ?  (A) 465
  (B) 460
  (C) 455
  (D) 440

 70. 264 ന്റെ % = =  –––––   ന്റെ  50%  (A) 33
  (B) 16 1/2
  (C) 66
  (D) 132

 71. Her hair ----- black.

  (A) is
  (B) are
  (C) were
  (D) be

 72. "How old is she now?" "She..........in 1905.

  (A) was borne
  (B) was burn
  (C) was born
  (D) born

 73. He spoke ..............softly to be heard by the people at the back of the hall.

  (A) so
  (B) very
  (C) too
  (D) rather

 74. My first lesson ------ forgiveness came from my father.

  (A) upon
  (B) about
  (C) in
  (D) on

 75. Human life –––––– by medicine.

  (A) can be prolong
  (B) can prolong
  (C) can prolonged
  (D) can be prolonged

 76. A..................of ministers

  (A) jury
  (B) shoal
  (C) group
  (D) cabinet

 77. If she agrees I ...... inform you.

  (A) will
  (B) would
  (C) would have to
  (D) should

 78. Generally students expect the result of their final examination with much ------

  (A) anxiously
  (B) anxiety
  (C) anxious
  (D) anxiousness

 79. You had better ------- as the doctor says.

  (A) done
  (B) do
  (C) did
  (D) doing

 80. ‘‘Condense’’ means:

  (A) abridge
  (B) console
  (C) compress
  (D) reduce

 81. He said that his mother ........... it.

  (A) had been knowing
  (B) had known
  (C) knew
  (D) was knowing

 82. My views are in accordance with_________of yours.

  (A) those
  (B) that
  (C) this
  (D) these

 83. One of my neighbours has _____ me to tea.

  (A) pleased
  (B) welcomed
  (C) suggested
  (D) invited

 84. Little progress has been made........... ?

  (A) hasn’t it?
  (B) has it?
  (C) has little ?
  (D) hasn’t little ?

 85. Better to reign in hell than –––––– .

  (A) to rule on earth
  (B) to serve in heaven
  (C) not reigning any where
  (D) none of these

 86. aMetals ------- when they are heated.

  (A) contract
  (B) relax
  (C) project
  (D) expand

 87. In the sentence 'I have seldom seen such large dophins', the word seldom means.

  (A) frequently
  (B) rarely
  (C) often
  (D) always

 88. The factory is closed since the workers are ______strike.

  (A) at
  (B) in
  (C) on
  (D) out

 89. The door bell -------- for the last ten minutes.

  (A) was ringing
  (B) is ringing
  (C) has been ringing
  (D) had been ringing

 90. I met him ________ year ago.

  (A) a
  (B) an
  (C) the
  (D) two

 91. ശരിയായ തര്‍ജമ എഴുതുക:-

  Barking dogs seldom bites.  (A) കുരയ്ക്കുന്ന പട്ടി കടിക്കാറില്ല.
  (B) പട്ടി കുരച്ചിട്ടേ കടിക്കാറുള്ളൂ
  (C) കുരയ്ക്കുന്ന പട്ടി അപൂര്വ്വമായേ കടിക്കാറുള്ളൂ
  (D) പട്ടി കുരച്ചുകൊണ്ട് കടിക്കാറുണ്ട്.

 92. താഴെക്കൊടുത്തിരിക്കുന്ന ചിഹ്നങ്ങളില്‍ രോധിനി ഏത്?  (A) [!]
  (B) [f]
  (C) [;]
  (D) [?]

 93. ശരിയായ രൂപം ഏത് ?  (A) വ്യത്യസ്ഥം
  (B) വിത്യസ്ഥം
  (C) വിത്യസ്തം
  (D) വ്യത്യസ്തം

 94. ശരിയായ തര്‍ജ്ജമ എഴുതുക.

  I was one among the rank holders.  (A) ഞാന് റാങ്കു ജേതാക്കളില് ഒരാളാണ്.
  (B) ഞാന് റാങ്കു ജേതാക്കളുടെ ഒപ്പമുണ്ട്.
  (C) ഞാന് റാങ്കു ജേതാക്കളില് ഒരാളായിരുന്നു.
  (D) റാങ്കുജേതാക്കള് എന്റെ കൂടെയുണ്ട്.

 95. 2002-ലെ വള്ളത്തോള്‍ അവാര്‍ഡു ലഭിച്ചത്?  (A) എം. ലീലാവതി
  (B) കെ.പി. അപ്പന്
  (C) സച്ചിദാനന്ദന്
  (D) സാറാജോസഫ്

 96. 'Intuition' എന്ന പദത്തിന് നല്‍കാവുന്ന മലയാള രൂപം ?  (A) പ്രവാചകത്വം
  (B) ഭൂതദയ
  (C) ഭൂതോദയം
  (D) ഭൂതാവേശം

 97. 'കോവിലന്‍' എന്ന തൂലികാനാമത്തിനുടമ?  (A) എം.ആര്. നായര്
  (B) എം.കെ. മേനോന്
  (C) വി. മാധവന് നായര്
  (D) പി.വി. അയ്യപ്പന്

 98. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക.  (A) നിഖണ്ഡു
  (B) നിഘണ്ടു
  (C) നിഘണ്ഡു
  (D) നിഖണ്ടു

 99. താഴെകൊടുത്തിട്ടുള്ള പദങ്ങളില്‍ 'ആന'യുടെ പര്യായമല്ലാത്തത്?  (A) കളഭം
  (B) ഹരിണം
  (C) സിന്ധൂരം
  (D) കരി

 100. ശരിയായ പദം തെരഞ്ഞെടുക്കുക :  (A) ഉത്ഘാടനം
  (B) ഉദ്ഘാടനം
  (C) ഉത്ഘാഡനം
  (D) ഉത്ഖാടനം